നെയ്യാറ്റിൻകര: മലയാളി യുവതി ഗുജറാത്തിൽ മൂന്ന് നില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുകാൽ അരുവിയോട് "പ്രാരംഭ'ത്തിൽ രവീന്ദ്രൻനായരുടേയും പ്രസന്നകുമാരിയുടേയും മകൾ ആർ.പി. രഞ്ജിനിയാണ് (28) മരിച്ചത്. ഗുജറാത്ത് പൊലീസിൽ കോൺസ്റ്റബിളായ വേങ്കോട് സ്വദേശി അജിത്താണ് ഭർത്താവ്.
ഭർത്താവുമൊത്ത് രഞ്ജിനി അഹമ്മദാബാദിലാണ് താമസം. ഈ മാസം 5ന് രാവിലെ ഇവരെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെയായി മൂന്ന് നില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കൾ എത്തുംമുമ്പ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത് വിവാദമായിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ശനിയാഴ്ച വൈകിട്ടോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. മക്കൾ:അനുശ്രീ, സിദ്ധാർത്ഥ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Neyyatinkare, Ranjini, Gujarath, Deadbody

No comments:
Post a Comment