പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ 'എനിക്കു പറയാനുള്ളത് ' എന്ന പേരില്‍ എഴുതി തയാറാക്കിയ കുറിപ്പ് കൈമാറി. ക്രിമിനല്‍ നടപടിക്രമം 164 മുഖാന്തിരം ശാലു മേനോനെ കേസില്‍ നിന്നൊഴിവാക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്നു കുറിപ്പില്‍ ബിജു പറയുന്നു.
കഴിഞ്ഞദിവസം ചങ്ങനാശേരി കോടതിയിലെത്തിച്ചപ്പോഴും തനിക്കു ചിലതു പറയാനുണ്ടെന്നു ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുള്ള അവസരം ലഭിക്കാതെ വന്നപ്പോഴാണ് വെള്ളിയാഴ്ച പത്തനംതിട്ട കോടതിയിലെത്തിയപ്പോള്‍ ദേശാഭിമാനി ബുക്ക് ഹൗസിന്റെ ഒരു പ്രസിദ്ധീകരണത്തില്‍നിന്നു കീറിയെടുത്ത പേപ്പറില്‍ കുറിപ്പു തയാറാക്കി നല്‍കിയത്.
എന്റെ അമ്മ, ശാലു, ഭാര്യ രശ്മിയുടെ മരണത്തില്‍ എനിക്കു പങ്കില്ല എന്നിങ്ങനെ മൂന്ന് തലക്കെട്ടുകളില്‍ ഖണ്ഡികകളായാണു കുറിപ്പ്. തന്റെ അമ്മ കേസുകളിലെല്ലാം നിരപരാധിയാണെന്നും 70 വയസുള്ള അവരെ വെറുതെ വിടണമെന്നുമാണ് പ്രധാന ആവശ്യം.
ശാലു തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ തനിക്കുവേണ്ടിയാണ് ആ കുട്ടി ഇത്രയും സഹിച്ചതെന്നും തുടര്‍ന്നു പറയുന്നു.
രശ്മി കഴിഞ്ഞാല്‍ തന്നെ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരു പെണ്‍കുട്ടിയില്ലെന്നും ആരു കൈവിട്ടാലും ശാലു തന്നെ കൈവിടില്ലെന്നും ബിജു പറയുന്നു. ശാലുവിന്റെ അമ്മയില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. എന്നാല്‍, തന്റെ ബിസിനസിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ ശാലുവിന് അറിയില്ല. 164 മുഖാന്തിരം കോടതിയില്‍ മൊഴി നല്‍കിയാല്‍ തെളിവുകള്‍ സഹിതം ശാലുവിന്റെ നിരപരാധിത്വം വെളിപ്പെടുത്തുമെന്നും ബിജു പറയുന്നു.
രശ്മിയുടെ മരണത്തില്‍ തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതു ഗണേഷും ജോപ്പനുമാണ്. സരിതയുടെ പേര് എഴുതിയശേഷം വെട്ടിയിരിക്കുകയാണ്. സംസാരിക്കുന്ന തെളിവുകള്‍ എന്നെങ്കിലും പുറത്തുവരുമെന്നും ബിജു കുറിപ്പില്‍ പറയുന്നു. കോയിപ്രം പോലീസ് പരിധിയിലുള്ള സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണു ബിജു രാധാകൃഷ്ണനെ വെള്ളിയാഴ്ച പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Shalu, Biju

No comments:
Post a Comment