ഷാര്‍ജ: രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് കാലത്ത് മരിച്ചനിലയില്‍ കാണപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് റഫീഖ് (33) ഹൃദയാഘാതംമൂലം മരിച്ചുവെന്നാണ് അനുമാനം. കാലത്ത് റഫീഖ് ഉണരാത്തതുകണ്ട് കൂടെയുള്ളവര്‍ വിളിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പെ മരണം നടന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഷാര്‍ജ ബുതീനയിലെ മസാഫി ബില്‍ഡിങ്ങിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ആറ് വര്‍ഷമായി ഇവിടെ എത്തിയിട്ട്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതനായത്. മക്കളില്ല. മുഹമ്മദ്നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന. ഫൈസല്‍ സഹോദരനാണ്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഇതാണ് പറയുന്നത് എപ്പോള്‍ വേണമെങ്കിലും മരണം സംഭവിക്കാം...അതിനു മുമ്പ് എന്തൊക്കെ നന്മ നമുക്ക് ചെയ്യാന്‍ കഴിയുന്നുവോ അത്രക്കും നല്ലത്
ReplyDelete