കാസര്‍കോട്: കാസര്‍കോട് നിന്നും നാഷണല്‍ ഹൈവെ വഴിയുള്ള കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിച്ച് അടിയന്തിരമായി സര്‍വ്വീസുകള്‍ പുന:സ്ഥാപിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും നിലവില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന 13 ടൗണ്‍ ടു ടൗണ്‍ ബസ്സുകളില്‍ 10 എണ്ണവും പിന്‍വലിച്ചിരിക്കുകയാണ്. 3 ബസ്സുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ടൗണ്‍ ടു ടൗണ്‍ ബസ്സുകളുടെ സര്‍വ്വീസ് നിര്‍ത്തിയത് കടുത്ത യാത്രാ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പിന്‍വലിച്ച ബസ്സുകള്‍ ജില്ലയ്ക്ക് പുറത്തുള്ള ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
കാലപ്പഴക്കത്താല്‍ ഒരു വര്‍ഷത്തിനിടയില്‍ കാസര്‍കോട് ഡിപ്പോയിലെ 11 ഓളം ബസ്സുകള്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരമായി ബസ്സുകള്‍ അനുവദിച്ചിട്ടുമില്ല. നിലവില്‍ കടുത്ത യാത്രാക്ലേശ്ശം അനുഭവിക്കുന്ന ജില്ലയില്‍ കെഎസ്ആര്‍ടിസിയുടെ ഇത്തരം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ബസ്സുകള്‍ പുന:സ്ഥാപിച്ച് യാത്രാ പ്രശ്‌നത്തിന് അടിയന്തിരമായും പരിഹാരം കണ്ടില്ലെങ്കില്‍ ഡിവൈഎഫ്‌ഐ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment