കോഴിക്കോട്: നടി പ്രിയങ്കയുടെ മരണത്തില്‍ ഫൈസിന് പങ്കുണ്ടെന്ന് നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ലെന്നും ഫൈസും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മകളെ വിദേശത്തേക്ക് കടത്താന്‍ ഫൈസും സംഘവും ശ്രമിച്ചതായി പ്രിയങ്കയുടെ അമ്മ പറഞ്ഞു. മകളുടെ മരണത്തിലുള്ള ഫൈസിന്റെ പങ്ക് അന്വേഷിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
2011 നവംബര്‍ 26നാണു കോഴിക്കോട് അശോകപുരം ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ പ്രിയങ്കയെ കണ്ടെത്തിയത്. പ്രിയങ്കയുടെ ആത്മഹത്യാ കേസില്‍ അറസ്റ്റിലായ റഹീമിന്റെ അടുത്ത സുഹൃത്താണ് ഫൈസ്.റഹീമിന്റെ സുഹൃത്താണെന്ന് പറഞ്ഞ് തന്റെ മകള്‍ ഫൈസിനെ പരിചയെപ്പെടുത്തിയിരുന്നു. ഒരു പരസ്യത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ഫൈസിനെ പരിചയപ്പെട്ടത്. അതിന് ശേഷം മകളെ ഫൈസ് വിളിക്കാറുണ്ടായിരുന്നുവെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു.
കോഴിക്കോട് ഒരു ജ്വല്ലറിയില്‍ ജീവനക്കാരിയായിരുന്ന പ്രിയങ്ക റഹീമുമായി പ്രണയത്തിലാകുകയും ഗര്‍ഭിണി ആയതിനെതുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നുമാണ് കേസ്.എന്നാല്‍ മകളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി മുമ്പ് അമ്മ ജയലക്ഷ്മി രംഗത്തെത്തിയിരുന്നു. ഫൈസിന്റെ കാമുകിയായി എറണാകുളം സ്വദേശി റോസ്, പ്രിയങ്കയെ പലകാരണങ്ങള്‍ പറഞ്ഞ പീഡിപ്പിച്ചിരുന്നതായും ജയലക്ഷ്മി ആരോപിച്ചു. റോസ് പറയുന്നത് അനുസരിക്കണമെന്ന് റോസ് പലതവണ പ്രിയങ്കയോട് നിര്‍ദേശിച്ചിരുന്നു. പ്രിയങ്കയുടെ പിറന്നാളിന് ഫൈസിന്റെ കൂടെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന പ്രേമചന്ദ്രനും വീട്ടില്‍ എത്തിയതായി അവര്‍ പറഞ്ഞു.
പ്രിയങ്കയെ റഹീമിന് പരിചയപ്പെടുത്തിയത് ഫൈസാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫൈസിന് മനുഷ്യക്കടത്തുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fayas, Serial Actor, Priyanka, Kozhikode
No comments:
Post a Comment