Latest News

ഞാനല്ല വിവാഹം കഴിക്കുന്നത് സഹോദരനാണ്: കാവ്യ മാധവന്‍

വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് കാവ്യ മാധവന്‍ രംഗത്തു വന്നു. ചലച്ചിത്ര മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കാവ്യയുടെ വിവാഹം.

എന്നാല്‍ തന്റെ കല്ല്യാണമല്ല, സഹോദരന്റെ കല്ല്യാണമാണ് അടുത്ത് നടക്കാന്‍ പോകുന്നതെന്ന് കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഈയിടെ ഗുരുവായൂരില്‍ തൊഴാന്‍ വന്നതും സ്വയംവര കളി വഴിപാടായി നേര്‍ന്നതുമാണ് കാവ്യ വീണ്ടും കല്ല്യാണത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നില്‍.

അവതാരംമുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളില്‍ വഴിപാട് നേരുന്ന കളിയാണ് രുക്മിണീസ്വയംവരം കഥ. മംഗല്യഭാഗ്യത്തിനും വിവാഹതടസ്സം നീക്കാനുമായാണ് ‘സ്വയംവരം’ കളി വഴിപാട് നേരുന്നത്. പെണ്‍കുട്ടികള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വയംവരം വഴിപാട് നടത്തുക വിവാഹിതയാകുന്നതിന്റെ മുന്നോടിയായിട്ടാണ് എന്നതും വാര്‍ത്ത പ്രചരിക്കാന്‍ കാരണമായി.

രക്ഷിതാക്കള്‍ക്കും സഹോദരനുമൊപ്പമാണ് കാവ്യ ക്ഷേത്ര ദര്‍ശനം നടത്തിയത്. സഹോദരന്റെ കല്ല്യാണം തലശ്ശേരിയിലുള്ള പെണ്‍കുട്ടിയുമായി അടുത്ത് തന്നെ നടക്കും. അതിനായി വിവാഹത്തിലെ തടസ്സങ്ങള്‍ തീരാന്‍ ജ്യോതിഷന്‍ പറഞ്ഞതനുസരിച്ചാണ് ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതെന്നും കാവ്യ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actress, Kavya Madhavan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.