ന്യൂഡൽഹി: കേരളം, ഗോവ, തമിഴ്നാട് എന്നിവ രാജ്യത്തെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളാണെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ചെയർമാനായ ആറംഗ വിദഗ്ദ്ധ സമിതി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.
ഒഡിഷ, ബീഹാർ, മദ്ധ്യപ്രദേശ് എന്നിവയാണ് ഏറ്റവും പിന്നോക്കമായ സംസ്ഥാനങ്ങൾ എന്നും കഴിഞ്ഞ വർഷം മേയിൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ പറയുന്നു. രഘുറാം രാജൻ കേന്ദ്ര ധനവകുപ്പിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരിക്കെയാണ് രഘുറാം രാജന്റെ നേതൃത്വത്തിലുള്ള പാനലിനെ നിയോഗിക്കുന്നത്. സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാനും അവയ്ക്ക് സാന്പത്തിക സഹായം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ആവിഷ്കരിക്കാനുമായിരുന്നു ഈ പാനൽ.
ബീഹാറിന് പ്രത്യേക പദവി നൽകണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബീഹാറിന് പ്രത്യേക പദവി നൽകാനും നിതീഷ്‌കുമാറിന്റെ ജനതാദൾ യുണൈറ്റഡിനെ യു.പി.എയ്ക്കൊപ്പം നിർത്താനും കോൺഗ്രസിനു കഴിയും. അതേസമയം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസഹായം കുറയാനും സാദ്ധ്യതയുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Raghuram
No comments:
Post a Comment