തമിഴ് ചിത്രമായ ജില്ലയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണത്തിനിടെ ഈമാസം ആദ്യമാണ് ലാലിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷൂട്ടിങ്ങിന് അവധി നല്‍കി വിശ്രമിക്കാന്‍ ലാല്‍ തീരുമാനിച്ചിരിക്കുകയാണ്. ചെന്നൈയിലെ വസതിയില്‍ മോഹന്‍ലാല്‍ പത്ത് ദിവസത്തിലേറെയായി വിശ്രമത്തിലാണ്. ആരോഗ്യ നില വീണ്ടെടുത്ത ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നാണ് വിവരം. പ്രിയദര്‍ശന്റെ ഗീതാഞ്ജലിയുടെ സെറ്റില്‍ നിന്നാണ് ലാല്‍ ജില്ലയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലെത്തിയത്.
വിജയും ലാലും ഒന്നിച്ചുള്ള ചില സീനുകളും ഹൈദരാബാദില്‍ ചിത്രീകരിച്ചിരുന്നു. ആര്‍.ടി നടേശന്‍ എഴുതി സംവിധാനം ചെയ്യുന്ന ജില്ലയില്‍ മധുരയിലെ ഒരു നാട്ടുപ്രമാണിയുടെ വേഷമാണ് മോഹന്‍ലാലിന്. വിജയ് നായകനാകുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാളാണ് നായിക. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗദരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തവര്‍ഷം പൊങ്കല്‍ റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Mohanlal, Tamil movie, Jilla
No comments:
Post a Comment