കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ വലിയ അംഗീകാരം ലഭിച്ചതില്‍ ചെറിയ പേടിയുണ്ടെന്ന് യുവനായിക നസ്‌റിയ നസീം. കേവലം ഒരു ചിത്രത്തില്‍ നിന്ന് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായ തനിക്ക് പെട്ടാണ് പ്രേക്ഷകരില്‍ നിന്ന് വലിയ അംഗീകാരം ലഭിച്ചുതുടങ്ങിയത്. ഇതില്‍ ചെറിയ പേടിയുണ്ടെന്നും നസ്‌റിയ പറഞ്ഞു.
നേരത്തിന് ശേഷം വിവിധ ഭാഷകളില്‍ നിന്നായി നിരവധി മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ബാലതാരമെന്ന പരിഗണന വിട്ട് പ്രേക്ഷകര്‍ തന്നെ ഒരു നായികയായാണ് കാണുന്നത്. ഇതോടെ കുറച്ച് കൂടി ഉത്തരവാദിത്വം കൂട്ടിയിട്ടുമുണ്ടെന്നും നസ്‌റിയ പറഞ്ഞു.
ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാനയിലാണ് നസ്‌റിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിവിന്‍ പോളി തന്നെയാണ് ചിത്രത്തില്‍ നായകന്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായെത്തുന്ന സലാല മൊബൈല്‍സിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actress, Nasriya


No comments:
Post a Comment