Latest News

ബട്ടത്തൂര്‍ അപകടം: മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരനും മരിച്ചു

പെരിയ: പനയാലിനടുത്ത പെരിയാട്ടടുക്കം ബട്ടത്തൂര്‍ മുനിക്കലില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ സഹോദരനും മരിച്ചു. മാന്യ കല്ലക്കട്ടയിലെ കൃഷ്ണമണിയാണിയുടെ മകന്‍ ശിവരാമ മണിയാണിയാണ് (45) മംഗലാപുരം ആശുപത്രിയില്‍വെച്ച് ശനിയാഴ്ച വൈകിട്ടോടെ മരിച്ചത്.

ശിവരാമയോടൊപ്പം യാത്രചെയ്തിരുന്ന ജ്യേഷ്ഠ സഹോദരന്‍ കൊഗു മണിയാണി (55) ആശുപത്രിക്ക് കൊണ്ടുപോവും വഴി മരിച്ചിരുന്നു. ശിവരാമയെ തലയ്ക്കും മറ്റും പരിക്കേറ്റ നിലയിലാണ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടം നടന്നത്.

കൊഗു മണിയാണിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശിവരാമയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതിനായി ബേക്കല്‍ പോലീസ് മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

ചെങ്കല്‍ ക്വാറി തൊഴിലാളികളാണ് മരിച്ച കൊഗു മണിയാണിയും ശിവരാമ മണിയാണിയും. ഇരുവരും ഒന്നിച്ച് ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്. ശൈലജയാണ് മരിച്ച കൊഗു മണിയാണിയുടെ ഭാര്യ. ഭാസ്‌ക്കര മണിയാണി, സുബ്ബ മണിയാണി എന്നിവര്‍ സഹോദരങ്ങളാണ്. ഒരു സഹോദരിയുണ്ട്. നാല് മാസം മുമ്പും ഇതേ സ്ഥലത്ത് ബൈക്കപകടത്തില്‍ ഒരുയുവാവ് മരിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.