Latest News

നയന്‍താര തന്റെ പുതിയ ചിത്രത്തില്‍ ഗ്ലാമറില്ലാതെ വരുന്നു

തെന്നിന്ത്യന്‍ ഗ്ലാമര്‍ ഗേള്‍ നയന്‍താര തന്റെ പുതിയ ചിത്രത്തില്‍ എത്തുന്നത് ഒട്ടും ഗ്‌ളാമറിന്റെ പരിവേഷമില്ലാതെ. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ഇതു കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.ആര്‍.പ്രഭാകരനാണ്.

ചിത്രത്തിലെ ഗാനരംഗങ്ങളിലും ഗ്‌ളാമറില്ലാതെയാണ് നയന്‍സ് എത്തുന്നത്. ഇടത്തരം കുടുംബത്തിലെ അംഗമായ പവിത്ര എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. തൊഴില്‍രഹിതനായ ചെറുപ്പക്കാരന്റെ വേഷമാണ് ഉദയനിധിക്ക്.

നായകന്‍ മധുരയില്‍ എത്തുന്നതും പവിത്രയുമായി പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രമുഖ ഹാസ്യനടന്‍ സന്താനവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Nayan Thara, Glamour

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.