Latest News

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചതായി കേസ്

വെഞ്ഞാറമൂട്: ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ലൈംഗിക പീഡനത്തിന് വിധേയമായെന്ന് ഡോക്‌ടർമാരുടെ റിപ്പോർട്ട്. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാതെ വീട്ടുകാർ. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെഞ്ഞാറമൂട് മേലാറ്റുമൂഴി കരിങ്കുറ്റിക്കരയിലെ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 24 ന് കുഞ്ഞിന്റെ ജനനേന്ദ്രിയഭാഗത്തുനിന്ന് രക്തംവാർന്നൊഴുകിയതിനെത്തുടർന്ന്എസ്.എ.ടി. ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ അ‌ടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

അപ്പോഴാണ് കുഞ്ഞ് പീഡനത്തിന് വിധേയയായി എന്ന് ഡോക്ടർമാർ കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം വീട്ടുകാർ നിഷേധിച്ചു. കുഞ്ഞിന്റെ പിതാവ് കുറേക്കാലമായി വീട്ടിൽ നിന്ന്പിണങ്ങിമാറി നില്ക്കുകയാണ്. കുഞ്ഞിന്റെ മാതാവും അവരുടെ രക്ഷാകർത്താക്കളുമാണ് താമസം. ഇതിനിടെ പീഡനത്തിന് സാധ്യതയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്. ഏതായാലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Venharamood, Rape, Police, Doctor

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.