നീലേശ്വരം:കോട്ടപ്പുറത്ത് വീണ്ടും ലീഗ്-ഐ.എന്‍.എല്‍. സംഘര്‍ഷം. മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍സ്റ്റാര്‍ ക്ലബിന്റെ ഓഫീസിനും ലീഗ് ഓഫീസായ ബാഫക്കി സൗധത്തിനും നേരെയായിരുന്നു അക്രമം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. കെട്ടിടത്തിന് ചെളിയെറിയുകയും ചെയ്തു. ഐ.എന്‍.എല്‍. പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഏതാനും ദിവസംമുമ്പ് ഐ.എന്‍.എല്‍.-ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഐ.എന്‍.എല്‍. പ്രവര്‍ത്തകന്റെ വീടുകയറി ആക്രമിച്ചതിന് ആറ് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും അക്രമം അരങ്ങേറിയത്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. കോട്ടപ്പുറത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രധിഷേധിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കോട്ടപ്പുറത്ത് പ്രകടനവും പൊതുയോഗവും നടത്തി. സി.കെ.കെ.മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍ച്ച അബ്ദുള്ള അധ്യക്ഷതവഹിച്ചു.. നഗരസഭാ കൗണ്‍സിലര്‍ ഇബ്രാഹിം പറമ്പത്ത്, ലീഗ് നഗരസഭാ കമ്മിറ്റി പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, ടി.പി.അഹമ്മദ്, എന്‍.പി.മുഹമ്മദ്കുഞ്ഞി, മുഹമ്മദ് അഫ്‌സര്‍ എന്നിവര്‍ സംസാരിച്ചു. പി.പി.അഹമ്മദ് സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment