പട്ടുവം: ഭരണത്തിന്റെ മത്ത് പിടിച്ച മുസ്ലിംലീഗിന്റെ തീവ്രവാദികള്‍ അരിയില്‍ പ്രദേശത്ത് താലി
ബാനിസം നടപ്പാക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് സി.പി.എം ഓഫീസ് കയ്യടക്കി പച്ച ച്ചായം
അടിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. ലീഗുകാര്‍ കയ്യേറിയ ഓഫീസ്
സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

ബോബും വടിവാളും നിര്‍മ്മിച്ച് രാഷ്ട്രീയ എതിരാളികളെ അക്രമിക്കുന്ന മുസ്ലിംലീഗ് ഞങ്ങളുടെ ഓഫീസ് തന്നെ പിടിച്ചെടുക്കുകയാണ് ഇവിടെ ചെയ്തത്. കേരളത്തില്‍ ലീഗിന് നിരവധി ഓഫീസുകളുണ്ട്. ഞങ്ങളും ഈ
വഴി തന്നെ തിരഞ്ഞെടുത്ത് ലീഗിന്റെ ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും
സ്ഥിതിയെന്ന് ലീഗ് നേതാക്കള്‍ ആലോചിക്കുന്നത് നല്ലതാണ്. ഇവിടെ സാമുദായിക സ്പര്‍ദ്ദ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇവര്‍ക്ക് ഒത്താശയും പോലീസ് ചെയ്തുകൊടുക്കുന്നു.

സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ ജയിലിലടക്കുക മാത്രമല്ല സാമുദായിക സ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന കേസും ചാര്‍ജ് ചെയ്യുന്നു. ഓണപ്പറമ്പില്‍ ഈ തീവ്രവാദികള്‍ കാന്തപുരത്തിന്റെ പള്ളിയും മദ്രസയുമാണ് തകര്‍ത്തത്. ഇതൊന്നും കൈയും കെട്ടി നോക്കി നില്‍ക്കാന്‍ സി.പി.എം തയ്യാറല്ലെന്നും അദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി മെമ്പര്‍ എം.വി. ജയരാജന്‍, ഏരിയ സെക്രട്ടറി പി. വാസുദേവന്‍ എന്നിവരും അദേഹത്തോടൊപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pattuvam, P.Jayarajan
No comments:
Post a Comment