ആലക്കോട്: ഓണാഘോഷത്തോടനുബന്ധിച്ചുള്ള മല്‍സരങ്ങള്‍ നടക്കുന്നതിനിടെ വോളിബോള്‍ താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ചെറുപാറ പീക്കാച്ചേരിയിലെ കോവൂര്‍ പുത്തന്‍പുരയില്‍ (കൊരട്ടിയില്‍) ടോമി (43)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം മൗവത്താനിയില് വെച്ചായിരുന്നു സംഭവം. മൗവത്താനി നേതാജി ആര്‍ട്സ് ആന്റ്സ്പോര്‍ട്സ് ക്ലബ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോള്‍ മല്‍സരത്തില്‍ കളിച്ചു കൊണ്ടിരിക്കെടോമി ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കരുവഞ്ചാല്‍ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
പരേതനായ സേവ്യര്‍- ആനിമൂട്ടില്‍ മേരി ദമ്പതികളുടെ മകനാണ്.തേര്‍ത്തല്ലി മേഖലയിലെ മരവ്യാപാരിയായിരുന്നു ടോമി. മംഗഒലാമഠത്തില് കുടുംബാംഗം ലൈസയാണ് ഭാര്യ.മക്കള്‍: ആല്ബിന്, അരുണ്‍. സഹോദരങ്ങള്‍: ഫാ. ജോണ്സണ് കോവൂര്‍ പുത്തന്‍പുരയില്‍ (റോം), സണ്ണി(അധ്യാപകന്, മാലി), സിസ്റ്റര്‍ ജിസി മരിയ (സി.എം.സി.റോം).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment