കണ്ണൂര്‍: ഉമ്മയെ മുറിയില്‍ പൂട്ടിയിട്ട് യുവതി കാമുകനൊപ്പം പോയതായി പരാതി. ചാലാട് ദിനേശ് റോഡിലെ ദാറുല്‍ സലാമില്‍ ഗള്‍ഫുകാരനായ അബ്ദുള്‍ ജബ്ബാറിന്റെ മകള്‍ കെ.വി.സാജിന(20)യാണ് ഒളിച്ചോടിയത്. എസ്.എന്‍ കോളേജില്‍ അവസാനവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് സാജിന. ഞായറാഴ്ച വൈകിട്ട് ഉമ്മ നസീമയ്ക്കൊപ്പം ഗള്‍ഫിലേക്ക് പോകേണ്ടതായിരുന്നു.
എന്നാല്‍ ഉച്ചയ്ക്ക് 12.30ന് ഉമ്മയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ടതിന് ശേഷം യുവാവിനൊപ്പം ബൈക്കില്‍ കടന്നുകളയുകയായിരുന്നുവത്രെ. കോളേജില്‍ സാജിനയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന പൂതപ്പാറ പമണ്ണേരിമുക്കിലെ യുവാവിനൊപ്പമാണത്രെ നാടുവിട്ടത്. ഇരുവരും കോളേജില്‍ പഠിക്കവെ പ്രണയത്തിലായിരുന്നുവെന്നും ഉമ്മ നസീമ ടൗണ്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഗുരുവായൂരില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതായും സൂചന ലഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Love, Police, Complaint
No comments:
Post a Comment