Latest News

തിലോത്തമയുടെ മരണം: തെളിവെടുപ്പിന് ശേഷം ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയെ വീണ്ടും കോടതിയില്‍ ഹാജരാക്കി

ഉദുമ: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായിരുന്ന കുറ്റിക്കോലിലെ തിലോത്തമയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി.

കാഞ്ഞങ്ങാട്ടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ അമ്പലത്തറ പേരൂരിലെ അനിലിനെയാണ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. അനിലിന്റെ റിമാന്റ് കോടതി നീട്ടി. 

കോടതിയില്‍ കീഴടങ്ങിയതിനെത്തുടര്‍ന്ന് റിമാന്റ് ചെയ്യപ്പെട്ട അനിലിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ബേക്കല്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുകയും കോടതി അനിലിനെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അനിലിനെ കോടതിയില്‍ ഹാജരാക്കുകയാണുണ്ടായത്. 

ചോയ്യങ്കോട് സ്വദേശിനിയായ യുവതിയുമായി അനിലിനുള്ള ബന്ധത്തെ തിലോത്തമ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തിലോത്തമക്ക് അനിലിന്റെ മര്‍ദ്ദനമേറ്റിരുന്നു. ഇതില്‍ മനംനൊന്ത് തിലോത്തമ ആത്മഹത്യ ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് അനിലിനെതിരെ പോലീസ് ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയായിരുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thilothama, Case, Bekal Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.