കണ്ണൂര്‍:ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റയാള്‍ ആസ്പത്രിയിലെത്തിക്കാന്‍ ആരുമില്ലാതെ ഒരുമണിക്കൂര്‍ പാളത്തിനരികില്‍ കിടന്നു. കണ്ണൂക്കര പഴയ പോസ്റ്റോഫീസിനു സമീപം വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. പയ്യാമ്പലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാണിക്യത്തിനാണ് ഈ ദുര്‍ഗതി. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ട്രെയിനില്‍നിന്ന് വീണ് ഇദ്ദേഹത്തിന് തലയ്ക്കും കൈക്കും പരിക്കേറ്റു.
സമീപത്തുള്ള വീട്ടുകാരാണ് ഇദ്ദേഹത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലും പോലീസ് ഹെല്‍പ്പ് ലൈനിലും വിളിച്ചെങ്കിലും ആരും എത്തിയില്ല. പരിക്കേറ്റ മാണിക്യത്തിന് ഒന്നും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചാല്‍ തങ്ങള്‍ സാക്ഷിപറയാന്‍ പോകേണ്ടിവരുമെന്നു പറഞ്ഞ് നാട്ടുകാരും ഇദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചില്ല.
ഒടുവില്‍ വൈകിട്ട് 6.30 ഓടെ പോലീസെത്തി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ദൂരെയുള്ള സ്ഥലത്ത് ഡ്യൂട്ടിയിലായതിനാലാണ് എത്താന്‍ വൈകിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
ഒടുവില്‍ വൈകിട്ട് 6.30 ഓടെ പോലീസെത്തി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ദൂരെയുള്ള സ്ഥലത്ത് ഡ്യൂട്ടിയിലായതിനാലാണ് എത്താന്‍ വൈകിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Trian, Hospital, Manikyam, Paymbalam


No comments:
Post a Comment