ചീമേനി: കുത്തനെയുള്ള കയറ്റവും വളവും നിറഞ്ഞ കയ്യൂര്‍-അരയാക്കടവ് പാലം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. വീതിയില്ലാത്ത റോഡില്‍ കഴിഞ്ഞ ദിവസം മരംകയറ്റി വന്ന ലോറി തലകീഴായ് മറിയുകയും ഡ്രൈവര്‍ രക്ഷപ്പെടുകയും ചെയ്തു.
ചെറുതും വലുതുമായ അപകടങ്ങള്‍നടന്ന റോഡിലൂടെ കാല്‍നടയാത്രയും അപകടസാധ്യതയുള്ളതാണ്. നീലേശ്വരം ഭാഗത്തുനിന്ന് ചീമേനി, കാക്കടവ്, കാങ്കോല്‍, ചെറുപുഴ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കൂടുതലായും കടന്നുപോകുന്നത്. ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ റോഡിന്റെ വീതികുറവ് തടസ്സമാകുന്നു.

ദേശീയപാതയില്‍ കരിവെള്ളൂര്‍ മുതല്‍ നീലേശ്വരംവരെയുള്ള റോഡില്‍ തടസ്സങ്ങളുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴിയാണ് കടത്തിവിടുക. ചെറുവത്തൂര്‍ ചെങ്ങാട്ടെ ആര്‍.ടി.ഒ. ചെക് പോസ്റ്റ് ഒഴിവാക്കുന്നതിനുവേണ്ടി ലോഡ് കയറ്റിയ വലിയ വാഹനങ്ങള്‍ ഇതുവഴി പോകുന്നത് പതിവായതോടെ അപകടസാധ്യതയും കൂടുന്നു. കയ്യൂര്‍ മുതല്‍ അരയാക്കടവ് പാലം വരെയുള്ള അപ്രോച്ച് റോഡിന് വീതികൂട്ടുന്നതിനുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ ഫണ്ടും സര്‍വേ നടപടികളും നടന്നിരുന്നു. സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ പിന്നീട് പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chimeni, Kayyur-Arayakadave Bridge, Road

No comments:
Post a Comment