Latest News

മരുത് സാഗര്‍ എക്‌സ്പ്രസിലെ ഭക്ഷ്യവിഷ ബാധ; 25 പേരുടെ മുന്‍കൂര്‍ജാമ്യഹരജി വിധി പറയാന്‍ മാറ്റി

തലശ്ശേരി: ട്രെയിനില്‍ നിന്നും ലഭിച്ച ഭക്ഷണം കഴിച്ച് നിരവധി പേര്‍ക്ക് ചര്‍ദ്ദിയും മറ്റ് അസുഖങ്ങളും പിടിപെട്ട സംഭവത്തില്‍ റെയില്‍വേപോലീസ് അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാരോപിച്ച് 25 പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ജില്ലാ കോടതി വിധി പറയാനായി ഈ മാസം 26ലേക്ക് മാറ്റി. 

ചൊവ്വാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജ് വി ഷര്‍ഷി അവധിയായതിനാല്‍ അഡി. ജില്ലാ സെഷന്‍സ് ജഡ്ജ് വി കെ ജയകുമാറാണ് ഹരജിപരിഗണിച്ചത്. മരുത് സാഗര്‍ എക്‌സ്പ്രസിലെ കാറ്ററിംഗ് കരാറുകാരനും ട്രെയിനില്‍ വെച്ച് ഭക്ഷണം പാകം ചെയ്യുന്നവരുമടങ്ങിയ 25 പേരാണ്കേസിലെ പ്രതികള്‍. 

ആഗസ്റ്റ് 17ന് അജ്മീറില്‍ നിന്നും എര്‍ണാകുളത്തേക്ക് പോവുന്ന മരുത് സാഗര്‍ എക്‌സ്പ്രസ് ട്രെയിനിലെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിനില്‍ യാത്ര ചെയ്ത അമ്പലപുഴ സ്വദേശി ഷാഹുല്‍ ഹമീദിന്റെ പരാതി പ്രകാരമാണ് കാസര്‍കോട്റെയില്‍വേ പോലീസ് റജിസ്ട്രര്‍ ചെയ്ത കേസില്‍ കരാറുകാരനായ അമര്‍നാഥ് സ്വദേശി അനില്‍കുമാര്‍ ഹരിലാല്‍ രാഹുല്‍ മജില്‍, മുന്നകുമാര്‍ മുഹമ്മദ്, വികാസ് കുമാര്‍, ഗണപതിതുടങ്ങിയവരാണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം ഹരജി സമര്‍പ്പിച്ചിരുന്നത്.

അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്‌സ്പ്രസിലെ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.