കാസര്‍കോട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് റോഡരികില്‍ തള്ളിയ സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് ഒന്നരവര്‍ഷത്തിനുശേഷം അറസ്റ്റു ചെയ്തു. നായന്‍മാര്‍മൂല സ്വദേശിയും ബംഗലൂരില്‍ താമസക്കാരനുമായ റിഷാദ് മുഹമ്മദാ(34)ണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തളങ്കരയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുമ്പോഴാണ് റിഷാദ് പിടിയിലായത്. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫി (34) നെ 2011 ഡിസംബര്‍ 20 ന് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ച് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. വൈകിട്ട് ആറുമണിയോടെ ലത്തീഫിനെ അഞ്ചംഗസംഘം കാറില്‍ ബലമായി പിടിച്ചുകയറ്റി മര്‍ദിച്ചശേഷം രാത്രി ഒമ്പതരമണിയോടെ വിദ്യാനഗര്‍ പെട്രോള്‍ പമ്പിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
അക്രമത്തില്‍ അബ്ദുല്‍ ലത്തീഫിന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളില്‍ ഒരാളുടെ ഫോട്ടോ ആശുപത്രിയിലെ സിസി ക്യാമറയില്‍ തെളിഞ്ഞിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. മറ്റ് നാലുപേര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ ഉളിയത്തടുക്കയിലുള്ള 30 സെന്റ് സ്ഥലം 2,00,000 രൂപയ്ക്ക് തങ്ങള്‍ക്ക് വേണമെന്ന് പ്രതികള്‍ ലത്തീഫിനോട് ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment