Latest News

കണ്ണൂരില്‍ യുവാവ് കുത്തേററ് മരിച്ചു

കൊല്ലപ്പെട്ട താജുദ്ദീന്‍, അറസ്റ്റിലായ ബീഫാത്തിമ
പയ്യന്നൂര്‍: സ്വത്തുതര്‍ക്കത്തിനിടെ അമ്മയുടെ കുത്തേറ്റ് മകന്‍ മരിച്ചു. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ അക്കാളത്ത് താജുദ്ദീന്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ അമ്മ അക്കാളത്ത് ബീഫാത്തുവിനെ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുത്തേറ്റുമരിച്ച താജുദ്ദീന്‍ രണ്ടാഴ്ച മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഭാര്യവീട്ടില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് കുഞ്ഞിമംഗലത്തെത്തിയത്.
താജുദ്ദീന്റെ പിതാവ് നരിക്കോടന്‍ മമ്മതും മാതാവും തമ്മില്‍ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കം തുടങ്ങിയിട്ട് കുറേക്കാലമായി. ഇതുകാരണം തൊട്ടടുത്തുള്ള രണ്ടു വീടുകളിലാണ് താമസം.

ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഇടയ്ക്ക് കയറിനിന്ന മകന് കുത്തേല്ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നെഞ്ചിനുതാഴെ കുത്തേറ്റ താജുദ്ദീന്‍ വീട്ടില്‍നിന്ന് പുറത്തേക്കോടി വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ താജുദ്ദീനെ പയ്യന്നൂരിലെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഇവരുടെ സ്വത്ത് ഭാഗംവെക്കാനിരിക്കെയാണ് ദുരന്തം. ദീര്‍ഘകാലം ആണ്ടാംകൊവ്വലില്‍ ടാക്‌സി ഡ്രൈവറായിരുന്നു മരിച്ച താജുദ്ദീന്‍.

ഭാര്യ: സക്കീന (കോരന്‍പീടിക). സഹോദരങ്ങള്‍: കൗലത്ത്, ശബാനത്ത്.

Update


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.