Latest News

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ മരിച്ചു; മുസഫര്‍നഗറില്‍ സൈന്യത്തെ വിന്യസിച്ചു


മുസഫര്‍നഗര്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയില്‍ സൈന്യത്തെ വിന്യസിച്ചു. ദ്രുതകര്‍മസേനയടക്കം 28 കമ്പനി സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. രണ്ട് ഐ.ജിമാരോട് സംഘര്‍ഷമേഖലയില്‍ തുടരാന്‍ യു.പി ഡി.ജി.പി അരുണ്‍ കുമാര്‍ നിര്‍ദേശം നല്‍കി. സംഘര്‍ഷം മീറത്തിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ നഗ്ലബദോദില്‍ പഞ്ചായത്ത് യോഗം കഴിഞ്ഞ് മടങ്ങിയ സംഘമാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടതെന്ന് പൊലിസ്. മീനാക്ഷി ചൗറാഹയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പിന് നടുവില്‍പെട്ട മാധ്യമപ്രവര്‍ത്തകന്‍ രാജീവ് വര്‍മയും സംഘര്‍ഷത്തിന്‍െറ ദൃശ്യങ്ങള്‍ പകര്‍ത്താനായി പൊലിസ് വാടകക്കെടുത്ത ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. 34 പേര്‍ക്ക് പരിക്കേറ്റു.

കവാല്‍ മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണ്ടി, കോട്വാലി പോലിസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 27ന് ഇരു വിഭാഗങ്ങളിലുമുള്ള മൂന്നുപേര്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷ സാധ്യത തുടരുന്ന പ്രദേശമാണ് കവാല്‍. മത സ്പര്‍ധയുണ്ടാക്കിയെന്ന പരാതിയില്‍ 299 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.