കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 50 കുടുംബങ്ങള്‍ക്ക് ഓണസദ്യയൊരുക്കാന്‍ ഡിവൈഎഫ്‌ഐയുടെ സഹായഹസ്തം. കടുത്ത ദുരിതം പേറി ജീവിക്കുന്ന നിര്‍ദ്ധനരായ 50 കുടുംബങ്ങള്‍ക്ക് 5 കിലോ അരിവീതം ഓണസമ്മാനമായി വിതരണം ചെയ്യും.
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ വില്ലേജ് കമ്മിറ്റി 2 ഏക്കര്‍ സ്ഥലത്ത് രാസകീടനാശികളൊന്നും പ്രയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിചെയ്ത് വിളവെടുത്ത് ഡിവൈഎഫ്‌ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ഏല്‍പിച്ച 4 ക്വിന്റല്‍ നെല്ല് ഉപയോഗിച്ചാണ് അരി തയ്യാറാക്കിയത്.
എന്‍ഡോസള്‍ഫാന്‍ വിഷം മണ്ണിലൊഴുക്കുകയും കിണറില്‍ തള്ളുകയും ചെയ്ത നെഞ്ചംപറമ്പിലേയും പരിസര പ്രദേശങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങള്‍ക്കാണ് അരി വിതരണം ചെയ്യുന്നത്.
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 13 ന് ഉച്ചയ്ക്ക് 2 മണിക്ക് നെഞ്ചംപറമ്പില്‍ സംഘടിപ്പിക്കുന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment