Latest News

കയ്യൂരിന്റെ ചിരകാല സ്മരണ പുതുക്കി മാധവേട്ടനും ബര്‍ധാനും


കാഞ്ഞങ്ങാട് :കാസര്‍കോട് സി പി ഐ ജില്ലാ കൗണ്‍സില്‍ ഓഫീസായ ഡോ. എ സുബ്ബറാവു സ്മാരക മന്ദിരം ഉദ്ഘാടനത്തിനെത്തിയ മുതിര്‍ന്ന നേതാവ് ഏ ബി ബര്‍ധാന്‍ കയ്യൂര്‍ സമരസേനാനിയും സ്വാതന്ത്ര്യസമര സേനാനിയുമായ മാധവേട്ടനെ കാണാനെത്തി. 

ബര്‍ധാനെ കണ്ടപ്പോള്‍ മാധവേട്ടന്‍ വികാരാധീനനായി. കയ്യൂരിന്റെ ചിരകാല സ്മരണയില്‍ ഹിന്ദി മാഷായ മാധവേട്ടന്‍ വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ ഹിന്ദിയില്‍ ബര്‍ധനോട് പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചു. വീട്ടിലെത്തിയ തന്റെ പഴയ സഖാവിനെ ഇളനീര്‍ നല്‍കിയാണ് മാധവേട്ടന്‍ സത്കരിച്ചത്. മുക്കാല്‍ മണിക്കൂറോളം മാധവേട്ടനോടൊപ്പം ചിലവഴിച്ചാണ് ബര്‍ധാന്‍ തിരിച്ചത്. 

ബര്‍ധാനോടൊപ്പം എം എല്‍ എ ഇ ചന്ദ്രശേഖരന്‍, കെ വി കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി എ നായര്‍, എ ദാമോദരന്‍, സി കെ ശ്രീധരന്‍, എ കെ നാരായണന്‍, മടിക്കൈ കമമാരന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, ടി കെ നാരായണന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.