കണ്ണൂർ: തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി - സിപിഎം സംഘർഷം. കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വെള്ളക്കൽ സ്വദേശി നിഖിലിനാണ് വെട്ടേറ്റത്.[www.malabarflash.com]
പിന്നാലെ സിപിഎം പ്രവർത്തകർക്കു നേരെയുണ്ടായ ബോംബേറിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനു പരുക്കേറ്റു. തിരുവല്ലയിലുണ്ടായ ബിജെപി - സിപിഎം സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ വെൺപാല സ്വദേശി ജോർജ് ജോസഫിനു വെട്ടേറ്റു.
നേരത്തെ, തലസ്ഥാനത്തുണ്ടായ അക്രമത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. കരിക്കകത്ത് നടന്ന സംഘർഷത്തിൽ പ്രദീപ്, അരുൺദാസ് എന്നിവർക്കാണ് വെട്ടേറ്റത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയും കല്ലേറുണ്ടായി. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. ബിജെപി പ്രകടനം കടന്നുപോയതിനു പിന്നാലെയാണ് കല്ലേറുണ്ടായത്.
ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നു സിപിഎം ആരോപിച്ചിരുന്നു. പോലീസിന്റെ വീഴ്ചയാണ് അക്രമം ഉണ്ടാകാൻ കാരണമെന്നും പോലീസ് കാവലുണ്ടായിട്ടും അക്രമം തടയാനായില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഏഴുപേരെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

No comments:
Post a Comment