Latest News

നൃത്തകലകളെ കുറിച്ച് പഠനം നടത്താന്‍ ഫ്രാന്‍സില്‍ നിന്നും യുവ ഗവേഷകര്‍ കാസര്‍കോട്ട്


കാസര്‍കോട് : നൃത്തകലകളെ കുറിച്ച് ഗവേഷണം നടത്തുന്ന ഫ്രഞ്ച് വിദ്യാര്‍ത്ഥിനികള്‍ കാസര്‍കോട്ടെത്തി. കാസര്‍കോടിന്റെ പൈതൃകം ലോകത്തെ ബൊമ്മയാട്ടത്തിലൂടെ അറിയിക്കുന്ന ഇതിന്റ ഉപജ്ഞാതാവ് കാസര്‍കോട് പുലിക്കുന്നിലെ കെ വി രമേശിനെ തേടിയാണ് ഫ്രാന്‍സിലെ ലിയോംഗ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിലെ ഗവേഷണ വിദ്യാര്‍ത്ഥിനികളായ സിന്‍ഡി ലൊന്പാര്‍ഡി, നബിറോണ്‍ കാറോള്‍ എന്നിവര്‍ കാസര്‍കോട്ടെത്തിയത്. ബൊമ്മയാട്ടത്തിനുള്ള പാവയുടെ നിര്‍മ്മാണവും വേഷഭൂഷാദികളും അവതരണവും ഇവര്‍ രമേശിനോട് ചോദിച്ചറിഞ്ഞു.

ഇതിനായി ഇവര്‍ രണ്ടു ദിവസമാണ് രമേശിന്റെ വീട്ടില്‍ ചിലവഴിച്ചത്. അണിയിച്ചൊരുക്കി മുന്നില്‍ നിര്‍ത്തിയ പാവയെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ തങ്ങളുടെ കൈയ്യിലുള്ള പുസ്തകത്തിലേക്ക് പകര്‍ത്താനും ചിത്രകാരികള്‍ കൂടിയായ യുവഗവേഷകര്‍ സമയം കണ്ടെത്തി. തുടര്‍ന്ന് യക്ഷഗാനത്തെക്കുറിച്ച് പഠിക്കുന്നതിനായി പൈവളിഗയിലെ ദേവകാന കൃഷ്ണ ഭട്ടിന്റെ വീട്ടിലെത്തി. യക്ഷഗാന കലാകാരനായ കൃഷ്ണ ഭട്ടില്‍ നിന്നും യക്ഷഗാനത്തിന്റെ വേഷഭൂഷാദികളെ കുറിച്ച് മനസ്സിലാക്കി. പിന്നീട് യക്ഷഗാനം കാണുന്നതിനായി ഇവര്‍ മംഗലാപുരത്ത് എത്തി. ബൊമമയാട്ടത്തിന്റെയും യക്ഷഗാനത്തിന്റെയും പ്രദര്‍ശനം കണ്ട ഇവര്‍ ഈ കലകളെ പ്രശംസിക്കാനും മറന്നില്ല.

ഭാരതീയ കലകളുടെ വേഷവിതാനമാണ് ഇവരുടെ പഠനവിഷയം. ഫ്രാന്‍സിലെ ലോട്ട്ഡാര്‍പി തിയേറ്റര്‍ കോസ്റ്റ്യൂം ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് ഇരുവരേയും ഇന്ത്യയിലേക്ക് സ്‌പോണ്‍സര്‍ ചെയ്തത്.

Kasaragod.com
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.