ഉദുമ: സിഐടിയു പ്രവര്‍ത്തകനും ടെമ്പൊ ഡ്രൈവറുമായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഉദുമ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
കൊലയാളി സംഘത്തിലുണ്ടായിരുന്ന ഒരാള്‍മാത്രം കോടതിയില്‍ കീഴടങ്ങിയത് പൊലീസും കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. കൊലയാളികളെയും ആസൂത്രണം ചെയ്തവരെയും കൊലക്ക് ശേഷം പ്രതികളെ സംരക്ഷിച്ചവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. അല്ലാത്ത പക്ഷം വാഹന പണിമുടക്കമടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment