തൃക്കലങ്ങോട് പഞ്ചായത്തിലെ എളങ്കൂര്‍ മഞ്ഞപ്പറ്റയിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസയിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗം സുന്നികളുടെയും പങ്കാളിത്തത്തോടെ നടന്നുവരുന്ന മദ്‌റസയാണിത്. രക്ഷിതാക്കളുടെ യോഗമാണ് നടക്കാനിരുന്നത്.
യോഗം നടക്കുന്നതിന് മുമ്പ് സൗണ്ട് ബോക്‌സിലൂടെ ഒരു വിഭാഗത്തിന്റെ പാട്ട് വെച്ചത് ശ്രദ്ധയില്‍പ്പെട്ട അബു ഹാജി
പാട്ട് നിര്‍ത്തി ഖുര്‍ആന്‍ പാരായണത്തിന്റെ സി.ഡി വെക്കാന്‍ നിര്‍ദേശിച്ചു ഇത് ചെറിയ തോതില്‍
വാക്ക് തര്‍ക്കമുണ്ടായി.ഇതിനിടയില്‍ ഏതാനും പേര്‍ വടിയുമായെത്തി അടിയും മര്‍ദ്ദനവും തുടങ്ങിയെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അടിയേററ് അവശനായി വീണ അബുഹാജിയെ മഞ്ചേരി ജനറല്‍ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കാന്തപുരം വിഭാഗത്തിന്റെ അനുഭാവിയും സംഘടനാ സഹകാരിയുമായിരുന്നു അബുഹാജി. മയ്യിത്ത് മഞ്ചേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ചൊവ്വാഴ്ച നടക്കും.
ഇരുവിഭാഗം സുന്നി പ്രവര്‍ത്തകര്‍ക്കും സംഘടനയില്ലാത്തവര്‍ക്കും പങ്കാളിത്തമുള്ളതാണ് എളങ്കൂരിലെ മദ്‌റസ. കളത്തിങ്ങല്‍ അബൂബക്കര്‍ പ്രസിഡന്റും ചൊള്ളപ്ര മുഹമ്മദ് ഹാജി സെക്രട്ടറിയുമായി 33 അംഗ കമ്മിറ്റിയാണ് മദ്‌റസക്കുള്ളത്. പ്രദേശത്ത് ഇരുവിഭാഗം സുന്നികള്‍ക്കും സംഘടനാ സംവിധാനമുണ്ടെങ്കിലും മദ്‌റസയുടെ കാര്യത്തില്‍ അത്തരം തര്‍ക്കങ്ങളുണ്ടായിരുന്നില്ല.
മരിച്ച അബുഹാജിയുടെ ഭാര്യ: മറിയുമ്മ. മക്കള്‍: മൂസ, അസൈനാര്‍, ഷരീഫ് (ഇരുവരും സൗദി), ഉമൈബത്ത്, റൈഹാനത്ത്, ബുഷ്‌റ. മരുമക്കള്‍: അബ്ദുല്‍ അസീസ്, ഹംസ മുസ്ലിയാര്‍, മുഹമ്മദ് ഇഖ്ബാല്‍, സുമയ്യ, ജുമൈല, പൂമോള്‍.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment