Latest News

സുഷമയുടെ മരണം; ദുരൂഹതയെന്നു ബന്ധുക്കള്‍

കാഞ്ഞങ്ങാട്: കുവൈറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ ഭര്‍ത്തൃമതി മരിച്ച സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പിതാവ് ജില്ലാ പോലീസ് മേധാവി, കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി എന്നിവര്‍ക്കു പരാതി നല്‍കി.

മടിക്കൈ പൊറോലി വീട്ടില്‍ കുഞ്ഞിരാമന്റെ മകള്‍ സുഷമ(33)യെയാണു കഴിഞ്ഞ ദിവസം കുവൈത്തിലെ ഫര്‍വാനിയയിലെ ഫ്‌ളാറ്റില്‍ നിന്നും താഴെ വീണു മരിച്ച നിലയില്‍ കണെ്ടത്തിയത്. ഭര്‍ത്താവ് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ പ്രകാശിനോപ്പം ഏതാനും വര്‍ഷമായി കുവൈറ്റിലാണു താമസം. കുവൈറ്റ് സിറ്റിയിലെ പൈപ്പ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഓയില്‍ സര്‍വീസ് സ്ഥാപനത്തിലെ ജീവനക്കാരനാണു പ്രകാശന്‍. 

മകളെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായും ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രകാശന്‍ തന്നെയാണു ഭാര്യയുടെ മരണ വിവരം വീട്ടില്‍ വിളിച്ചറിയിച്ചതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൃതദേഹം ശാസ്ത്രീയ പരിശോധന നടത്തണമെന്നും മൃതദേഹം നാട്ടിലേക്കു വിട്ടു കിട്ടണമെന്നും പിതാവും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് മടിക്കൈയിലെ യുവതി കുവൈററില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.