കാസര്‍കോട്: മധൂര്‍-ബദിയടുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊറത്തിക്കുണ്ട് പാലവും ബദിയടുക്ക-കുമ്പഡാജെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിദ്യാഗിരി-കുണ്ടടുക്ക പാലവും അടിയന്തിരമായി പുനര്‍നിര്‍മ്മിക്കുന്നതിനാവശ്യായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.
കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് അപകടാവസ്ഥയിലായതിനാല്‍ നാട്ടുകാര്‍ ഏറെ ദുരിതത്തിലാണെന്നും കൊറത്തിക്കുണ്ട് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി അടിയന്തിരമായി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ആസ്ഥാനം എന്ന നിലയില്‍ രാജധാനി ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര തീവണ്ടികള്‍ക്ക് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിമാര്‍ക്ക് നിവേദനം നല്‍കും.
സീസണ്‍ വേളകളില്‍ വിദേശ മലയാളികളെ കൊള്ളയടിക്കുന്ന തരത്തില്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയും ലഗേജ് കൊണ്ടുവരുന്നതിനുള്ള തോത് 30 ല്‍നിന്നും 20 കിലോവായി കുറക്കുകയും ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രവാസി ലീഗ് ജില്ലാ ട്രഷറര്‍ അഹമ്മദ് വിദ്യാനഗര്‍, മുസ്‌ലിം ലീഗ് നേതാവും മുന്‍ രാജ്യസഭാ-നിയമസഭാ അംഗവുമായ ഹമീദലി ഷംനാടിന്റെ ഭാര്യ ഉമ്മ ഹലീമ എന്നിവരുടെ നിര്യാണത്തില്‍ യോഗം ആനുശോചിച്ചു.
പ്രസിഡണ്ട് എല്‍.എ. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ സ്വാഗതം പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ,ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, ഹാഷിം കടവത്ത്, പി.അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ.ബി.കുഞ്ഞാമു, യു. ബഷീര്‍, ഹാരിസ് ചൂരി, അഡ്വ. വി.എം. മുനീര്‍, മാഹിന്‍ കേളോട്ട്, എസ്. മുഹമ്മദ്, അഡ്വ. കാസിം, ഇബ്രാഹിം നാട്ടക്കല്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment