കാസര്‍കോട്: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ യുണൈറ്റഡ് പേരാല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ ലോക സാക്ഷരതാ ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു.
കുമ്പള യു.പി.സ്‌കൂളില്‍ നടന്ന പൊതു സമ്മേളനം പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സാക്ഷരതാ പഠിതാവ് എണ്‍പത് വയസ്സുകാരന്‍ മുഹമ്മദിനെ ജില്ലാപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.സുജാത പൊന്നാട അണിയിച്ച് ആദരിച്ചു.
മികച്ച സാക്ഷരതാ പ്രവര്‍ത്തനം കാഴ്ചവെച്ച യുണൈറ്റഡ് പേരാല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ ഉപഹാരം നല്‍കി. ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എച്ച്.റംല നിര്‍വ്വഹിച്ചു.
സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ ലോകസാക്ഷരതാദിന സന്ദേശം നല്‍കി. ജില്ലാസാക്ഷരതാ സമിതി അംഗം കെ.വി.രാഘവന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഞ്ചുനാഥ ആല്‍വ, പുത്തിഗെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജയന്ത പാട്ടാളി, കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ യൂസഫ് ഉളുവാര്‍, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്‌നേഹലത, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.രേവതി, നൂര്‍ജഹാന്‍ ബീഗം, ഹെഡ്മാസ്റ്റര്‍ കെ.ചന്തുമാസ്റ്റര്‍, ഇബ്രാഹിം ഖലീല്‍, ലത്തീഫ് മാസ്റ്റര്‍, യുണൈറ്റഡ് പേരാല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് സത്താര്‍ പേരാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഹമ്മദ് ജസീല്‍, മുഹമ്മദ് ജംഷീര്‍ ടീം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. അബ്ദുള്‍ ജസീം, സക്കീര്‍ ടീം രണ്ടാംസ്ഥാനവും ബദറുല്‍ മുനീര്‍, ഷിഹാബുദ്ദീന്‍ ടീം മൂന്നാം സ്ഥാനവും നേടി. കുമ്പള ടൗണില്‍ നടന്ന ലോകസാക്ഷരതാദിന റാലിയും നടന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment