Latest News

സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച; അറുപതു പവനും ഇരുപത്തിയയ്യായിരം രൂപയും കവര്‍ന്നു

ചെറുവത്തൂര്‍ : പിലിക്കോട് മട്ടലായിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥന്‍ വീട്ടില്‍നിന്നുമാണ് അറുപതു പവനും ഇരുപത്തിയയ്യായിരം രൂപയും കവര്‍ന്നത്. കാസര്‍കോട് വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ മാനേജന്‍ എം.പി രാധാകൃഷ്ണന്റെ മട്ടലായി പെട്രോള്‍ പമ്പിന് മുന്‍വശത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാരായ ഇയാളുടെ ഭാര്യയും കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും വീട്ടിലില്ലാത്ത തക്കത്തിലാണ് സംഭവം. ഇവരുടെ മകന്‍ ക്ലാസ് കഴിഞ്ഞ് എത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടത്.

ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഡിവൈഎസ്പി പി.തമ്പാന്‍, ചന്തേര എഎസ്‌ഐ കെ.പി ചന്ദ്രഭാനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു. വിലരടയാള വിദഗ്ധരും പോലീസ് നായയും ശനിയാഴ്ച രാവിലെ പരിശോധന നടത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.