Latest News

സലാംഹാജി വധം: ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ അബ്ദുല്‍ സലാംഹാജിയെ കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ജംസീറിനെയാണ് നീലേശ്വരം സി.ഐ. ടി.എന്‍. സജീവന്‍ വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തത്. ജംസീറിനേയും പോലീസ് നീലേശ്വരത്ത് എത്തിച്ചിട്ടുണ്ട്. കൊലപാതകക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് അറസ്റ്റിലായ ജംസീറെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന്റേയും കവര്‍ച്ചയുടേയും സൂത്രധാരന്‍മാരായ നീലേശ്വരം ആനച്ചാലിലെ മുഹമ്മദ് നൗഷാദ്, മുഹമ്മദ് റമീസ് എന്നിവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് നടക്കുമ്പോള്‍ ജംസീര്‍ നാട്ടിലുണ്ടായിരുന്നു. ഇവരില്‍ നിന്നും കേസില്‍ ഉള്‍പെട്ട മറ്റ് പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന ജംസീര്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ പോലീസ് സംഘം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ പോലീസിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി വെള്ളിയാഴ്ച രാവിലെ ജംസീര്‍ ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ ജംസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ അബ്ദുല്‍ സലാം ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി രണ്ടുപേരെ കൂടി കേസില്‍ അറസ്റ്റ് ചെയ്യാനുണ്ട്. കണ്ണൂര്‍ സ്വദേശി നിമിത്ത്, തൃശൂര്‍ സ്വദേശി സജീര്‍ എന്നിവരാണ് അവര്‍. കേസില്‍ മൊത്തം എട്ടുപേരാണ് പ്രതികള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, kasaragod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.