കാസര്‍കോട്: സ്വര്‍ണ്ണമാല തട്ടിപ്പറിക്കുന്നതിനിടയില്‍ മോഷ്ടാവിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കട്ട ശക്തിനഗര്‍ മുണ്ടോട്ടെ കൊറഗപ്പഷെട്ടിയുടെ ഭാര്യ രത്‌നാവതി (45)യെയാണ് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ ചര്‍ളട്ക്ക മാന്യയില്‍ വെച്ചായിരുന്നു സംഭവം.
ഭാരത് ബീഡി തൊഴിലാളിയായ രത്‌നാവതി കടയിലേക്ക് ബീഡി നല്‍കി തിരിച്ചു വരുന്നതിനിടയിലാണ് ആക്രമണത്തിനിരയായത്. റോഡ് സൈഡില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന പച്ച ഷര്‍ട്ട് ധരിച്ച ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്നയാളാണ് ആക്രമിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രത്‌നാവതി പറഞ്ഞു.
പിന്നിലൂടെ വന്ന് ദേഹത്ത് കടന്നുപിടിച്ച അഞ്ജാതന്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ചെന്ന രത്‌നാവതിയെ പേനാക്കത്തി ഉപയോഗിച്ച് പല ഭാഗത്തായി കുത്തുകയായിരുന്നു. ചര്‍ളട്ക്ക-മാന്യ റൂട്ടിലെ വിജനമായ സ്ഥലത്തു വെച്ചായിരുന്നു അക്രമം. അതിനാല്‍ തന്നെ സംഭവം ആരുടെയും ശ്രദ്ധയില്‍പെട്ടില്ല.
അക്രമി രത്‌നാവതിയുടെ ദേഹത്ത് കല്ലിടുകയും ചെയ്തു. ഒടുവില്‍ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്ത ശേഷമാണ് സ്ഥലംവിട്ടത്. രത്‌നാവതിയുടെ നിലവിളി കേട്ട് സമീപത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നവര്‍ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കൈക്കും, കാലിനും ഗുരുതരമായി പരിക്കേറ്റ രത്‌നാവതിയെ ഇവര്‍ ഉടന്‍ ബദിയുക്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കാസര്‍കോട് സി.ഐയുടെ ചുമതലയുള്ള സി.ഐ പ്രേംസദനന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് രത്‌നാവതിയെ കാസര്‍കോട്ടേക്ക് മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത ബദിയഡുക്ക പോലീസ് അക്രമിക്കായി വ്യാപക തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment