നീലേശ്വരം: കോട്ടപ്പുറത്ത് മുസ്ലിം ലീഗ് - ഐഎന്‍എല്‍ സംഘര്‍ഷം. ശനിയാഴ്ച രാത്രി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടു വീടുകള്‍ ആക്രമിക്കപ്പെട്ടു.
കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്സ് ലീഗിന്റെ പിന്‍തുണയോടെ എസ്എഫ്ഐ വിജയിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പറഞ്ഞുതീര്‍ത്ത ദിവസം രാത്രിയാണ് വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രാത്രി പത്തോടെ ഐഎന്‍എല്‍ അനുഭാവി കുടുംബമായ കോട്ടപ്പുറം പഴയ പോസ്റ്റ് ഓഫിസിനു സമീപം പുതിയപാട്ടില്ലത്ത് വീടാണ് ആക്രമിക്കപ്പെട്ടത്.
പി. സൈനബ (48) മകന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പി. സഫീര്‍ (26), മാതൃസഹോദരിയുടെ മക്കളായ പി. ഷഹനാസ് (18), പി. ഫായിസ് (16) എന്നിവര്‍ക്കു പരുക്കേറ്റു. കത്തിയും വാരിക്കഷണവുമായി വന്ന സവാദ്, മുബാഷ് കോട്ടപ്പുറം, റാഷിദ്, നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നു തേജസ്വിനി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുടുംബം ആരോപിച്ചു. ലീഗ് നേതാക്കളുടെ ഒത്താശയോടെയായിരുന്നു ആക്രമണമെന്നും കുറ്റപ്പെടുത്തി.
തുടര്‍ന്നു രാത്രി ഒന്നരയോടെ നീലേശ്വരം നഗരസഭാ കൌണ്‍സിലറും ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇബ്രാഹിം പറമ്പത്തിന്റെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെ കല്ലേറുണ്ടായി.
വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ മുഴുവന്‍ കല്ലേറില്‍ തകര്‍ന്നു. ഇദ്ദേഹത്തിനു നേരെ മുന്‍പു വീടുകയറി ആക്രമണവും ഉണ്ടായിരുന്നു. വിവരം അറിഞ്ഞു രാത്രി തന്നെ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. സഫീറിന്റെ പരാതിയില്‍ 10 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തു. സംഘര്‍ഷം നിലനില്‍ക്കുന്ന കോട്ടപ്പുറത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment