കാസര്‍കോട്: മറാഠി സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ വീണ്ടും ഉള്‍പ്പെടുത്തുന്നതിന് യത്‌നിച്ച പി കരുണാകരന്‍ എംപിക്ക് നാടിന്റെ ആദരം. മറാഠി സമുദായം അധിവസിക്കുന്ന പെര്‍ളയിലും അഡൂരും വികാരനിര്‍ഭരമായ സ്വീകരണമാണ് കാസര്‍കോടിന്റെ ജനകീയ എംപിക്ക് ലഭിച്ചത്. പാവപ്പെട്ട ആദിവാസി സമൂഹം കുടുംബസമേതമാണ് തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ മുന്നില്‍നിന്ന് പോരാടിയ എംപിയെ സ്വീകരിക്കാനെത്തിയത്. മറാഠി ഗോത്രത്തിന്റെ തനത് കലകളും വാദ്യമേളങ്ങളുമായാണ് പലരുമെത്തിയത്. പടക്കം പൊട്ടിച്ചും ഹാരമണിയിച്ചും പൊന്നാട പുതപ്പിച്ചും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
ഒമ്പതുവര്‍ഷം പാര്‍ലമെന്റില്‍ നിരന്തരമായി നിങ്ങള്‍ക്കൊപ്പം നിന്ന് പോരാടിയതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്ന് പി കരുണാകരന്‍ പറഞ്ഞു. മണ്ണില്‍ പണിയെടുക്കുന്ന അടിസ്ഥാനവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മറാഠി സമുദായം ഒറ്റക്കെട്ടായി നല്‍കിയ പിന്തുണയാണ് തളരാത്ത പോരാട്ടത്തിന് ഊര്‍ജമായതെന്നും സ്വീകരണത്തിന് നന്ദി പ്രകടപ്പിച്ച് എംപി പറഞ്ഞു.
പെര്‍ളയില്‍ നടന്ന പരിപാടിയില്‍ ഐത്തുനായ്ക്്് ബജകുടലു അധ്യക്ഷനായി. പി കൃഷ്ണനായ്ക് ഉദ്ഘാടനം ചെയ്തു. എം ശങ്കര്‍റൈ, അപ്പണ്ണ നായ്ക്, എം പുഷ്പ എന്നിവര്‍ സംസാരിച്ചു. കൃഷ്ണനായ്ക് ഗോളിത്തടുക്ക സ്വാഗതം പറഞ്ഞു.
അഡൂരില്‍ ബി കൃഷ്ണനായ്ക് അധ്യക്ഷനായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ ചന്ദ്രശേഖരന്‍, ബി കെ നാരായണന്‍, കെ ശങ്കരന്‍, എം രാമന്‍, എ പി കുശലന്‍, ബി ജനാര്‍ദനനായ്ക് എന്നിവര്‍ സംസാരിച്ചു. സി കെ കുമാരന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പരിസരത്തുനിന്ന് പ്രകടനമായാണ് അഡൂര്‍ ടൗണിലെ സ്വീകരണ യോഗത്തിലേക്ക് ആളുകളെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment