ഭൗമസൂചിക പട്ടികയില്‍ ഇടം നേടിയ കാസര്‍കോട് സാരീസിന് ആവശ്യക്കാരേറിയതോടെ ഉല്പാദനവും ഇരട്ടിയാക്കി. 40 മുതല്‍ 50 ലക്ഷം വരെ മൂല്യമുള്ള സാരികളാണ് കാസര്‍കോട് നെയ്ത്ത് സഹകരണ സംഘം പ്രതിവര്‍ഷം വിപണിയിലെത്തിക്കുന്നത്. ഈ വര്‍ഷം ഇത് ഒരു കോടി രൂപയ്ക്ക് മുകളിലെത്തിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
സേലം, തൂത്തുക്കുടി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് നെയ്ത്തിനാവശ്യമായ നൂലെത്തിക്കുന്നത്. കളറില്‍ മുക്കിയെടുക്കുന്ന നൂല്‍ ഘട്ടംഘട്ടമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് പാരമ്പര്യത്തനിമയാര്‍ന്ന സാരിയായി ജനങ്ങളിലേക്കെത്തിക്കുന്നത്. തെരുവോരങ്ങളില്‍ നൂല്‍ വലിച്ചുകെട്ടി പശ കൊടുക്കുന്ന രീതിയെ അപേക്ഷിച്ച് ഓണ്‍ലൂം സൈസിംഗ് എന്ന പ്രക്രിയയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ രീതി അവലംബിക്കുന്നതിലൂടെ പതിനഞ്ചു വര്‍ഷം വരെ സാരിയുടെ കളറിലും ഗുണമേന്മയിലും യാതൊരു മാറ്റവും സംഭവിക്കുകയില്ല. ഈ ഗുണമേന്മ തന്നെയാണ് കാസര്‍കോട് സാരീസിനെ മറ്റ് സാരികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
800 മുതല്‍ 1500 രൂപ വരെയുള്ള സാരികളാണ് ഇവിടെ നിന്നും വിറ്റഴിക്കുന്നത്. ഓണക്കാലമായതിനാല്‍ സെപ്തംബര്‍ 15 വരെ 20 ശതമാനം റിബേറ്റിലാണ് ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. കുറഞ്ഞത് രണ്ട് ദിവസം കൊണ്ടാണ് ഒരു സാരി നെയ്‌തെടുക്കുന്നത്. സാരികള്‍ നെയ്യുന്നതിനനുസരിച്ചാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. ശമ്പളത്തിനു പുറമേ ഇന്‍ഷുറന്‍സ് പരിരക്ഷ, പെന്‍ഷന്‍, ഇ.എസ്.ഐ എന്നീ ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു മാസം 300 സാരികളാണ് ഇവിടെ നിന്നും വിപണിയിലെത്തിക്കുന്നത്.
ഈടുനില്‍പിന്റേയും നിറവൈവിധ്യങ്ങളുടേയും രൂപകല്പനയുടേയും പേരില്‍ ശ്രദ്ധേയമായ കാസര്‍കോട് സാരീസിന് വന്‍തോതില്‍ ആവശ്യക്കാരേറിയെങ്കിലും ഉല്പാദനം ഉയര്‍ത്താന്‍ കഴിയുന്നില്ല. ആവശ്യത്തിന് നെയ്ത്തുകാരെ ലഭിക്കാത്തതും പുതിയ തലമുറ ഈ രംഗത്തേക്ക് കടന്നു വരാത്തതുമാണ് ഉല്പാദനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരമെന്ന നിലയില്‍ സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് 40 പട്ടികവര്‍ഗക്കാര്‍ക്ക് ഈ കേന്ദ്രത്തില്‍ പരിശീലനം നല്‍കി സ്ഥിരം ജോലി ഉറപ്പു വരുത്തുന്ന പദ്ധതിക്ക് രൂപം നല്‍കി. ആറ് മാസക്കാലം സ്റ്റൈപ്പന്‍ഡോടു കൂടിയ പരിശീലനമാവും ഇതിലൂടെ ലഭ്യമാക്കുന്നത്. ഇതിനായി ഒരു കോടി 14,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പുതിയ പദ്ധതി പ്രകാരം അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് 40 തറികള്‍ സ്ഥാപിക്കാവുന്ന രണ്ടു നിലക്കെട്ടിടം വിദ്യാനഗറില്‍ പണി പൂര്‍ത്തിയായി വരുന്നു. ഒക്‌ടോബര്‍ അവസാനത്തോടെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടു കൂടി ബെഡ്ഷീറ്റ്, കര്‍ട്ടണ്‍ തുണികള്‍, ഡ്രസ് മെറ്റീരിയല്‍സ് എന്നിവ കൂടി ഉല്പാദിപ്പിക്കാനാവുമെന്നാണ് കരുതുന്നത്, നെയ്ത്ത് സഹകരണ സംഘം സെക്രട്ടറി കെ.ലോകനാഥന്‍ പറഞ്ഞു.
ഹാന്‍വീവ്, ഹാന്‍ടെക്‌സ് എന്നിവര്‍ മുഖേനയാണ് കാസര്‍കോട് സാരികള്‍ വിറ്റഴിക്കുന്നത്. സ്വന്തമായുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ് കാസര്‍കോട് മാത്രമാണുള്ളത്. കൈത്തറി വസ്ത്ര വിപണന മേളകളിലും കാസര്‍കോട് സാരീസിന് നല്ല ഡിമാന്റാണുള്ളത്. കൂടാതെ കേരളത്തിലങ്ങോളമിളോളം കാസര്‍കോട് സാരീസ് വിറ്റഴിക്കപ്പെടുന്നുണ്ട്.
മധൂര്‍ മദനന്തേശ്വരം സിദ്ധിവിനായക ക്ഷേത്രത്തിലെ കൊത്തുപണികളിലെ നിറങ്ങള്‍ അടിസ്ഥാനമാക്കി കാസര്‍കോട് സാരീസ് പുതിയ ഡിസൈന്‍ പരീക്ഷിച്ചിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈത്തറി കേന്ദ്രം മുഖാന്തിരം സ്‌കില്‍ ട്രെയിംനിംഗും, ഡിസൈന്‍ഡ് ഡവലപ്‌മെന്റ് എന്നൊരു കോഴ്‌സും ജീവനക്കാര്‍ക്ക് നല്‍കാന്‍ പദ്ധതിയുണ്ട്. ഇതിലൂടെ വൈവിദ്ധ്യമാര്‍ന്ന ഡിസൈനുകള്‍ സാരിയില്‍ പരീക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Kasaragod Saree,
No comments:
Post a Comment