Latest News

ജില്ലയില്‍ 65,000 വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ സന്ദേശം കേട്ടു


കാസര്‍കോട്: സ്വയംസംരഭകത്വദിനാചരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗൂഗിള്‍ഹാങ്ങൗട്ട് സംവിധാനം വഴി സംസ്ഥാനത്തെ ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്‍ണ്ടറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംരഭകത്വ സന്ദേശം പകര്‍ന്നു നല്‍കി. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ച മുഖ്യമന്ത്രി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെല്‍ സ്ഥാപിക്കുമെന്നറിയിച്ചു. 

ഓരോ വര്‍ഷവും സംസ്ഥാന ബഡ്ജറ്റിന്റെ ഒരു ശതമാനം സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് പറഞ്ഞു. വ്യവസായമന്ത്രി പി.കുഞ്ഞാലിക്കുട്ടിയും ചീഫ് സെക്രട്ടറി ഇ.ഭരത്ഭൂഷണും കുട്ടികളുമായി സംസാരിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഒന്നര വരെയായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 65,000 ത്തോളം ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അതാത് സ്‌കൂളുകളില്‍ നിന്നും ഗൂഗിള്‍ ഹാങ്ങൗട്ട് സംവിധാനം വഴി മുഖ്യമന്ത്രിയുടെ സന്ദേശം കേട്ടു. 

ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജയകുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍, ഡി.ഇ.ഒ സത്യനാരായണ ഭട്ട്, എസ്.എസ്.എ ഡി.പി.ഒ ഡോ.എം.ബാലന്‍, എ.ഇ.ഒ രവീന്ദ്രനാഥ റാവു, ഐടി@സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി രാജേഷ്, ഐടി@സ്‌കൂള്‍ വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന്‍ ബര്‍ണാഡ്, എസ്.എസ്.എ പ്രോഗ്രാം ഓഫീസര്‍ യതീഷ്‌കുമാര്‍ റായ്, ഹെഡ്മാസ്റ്റര്‍ ഇ.വേണുഗോപാല്‍, ഹയര്‍സെക്കണ്ടറി ജില്ലാ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.ശശിധരന്‍ തുടങ്ങിയവര്‍ കാസര്‍കോട് ഗവ.ഗേള്‍സ് ഹൈസ്‌ക്കൂളില്‍ കുട്ടികളോടൊപ്പം മുഖ്യമന്ത്രിയുടെ സന്ദേശം കേട്ടു. സ്‌കൂള്‍ ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍ ഗണേഷ് കോളിയാട് സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.