തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅദനിയെ കര്‍ണാടക സര്‍ക്കാര്‍ അന്യായമായി പ്രതിചേര്‍ത്ത ബംഗളൂരു സ്‌ഫോടനക്കേസ് സത്യസന്ധവും നീതിയുക്തവുമായി പുനരന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള മുസ്ലിം സംയുക്ത വേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേസ് പുനരന്വേഷിപ്പിക്കുന്നതിനും പിതാവിന് നീതി ലഭ്യമാക്കുന്നതിനും കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഅദനിയുടെ മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും ഒക്ടോബര്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സത്യഗ്രഹം നടത്തും. സമരത്തെ പിന്തുണച്ച് മുസ്ലിം സംയുക്ത വേദിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും.
ഭരണകൂട ഭീകരതയുടെ ഉദാഹരണമായി മാറിയ മഅദനി വേട്ടയുടെ പിന്നാമ്പുറങ്ങള്‍ നിഷ്പക്ഷ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. നേരത്തെ മഅദനിക്കെതിരെ സംഘ്പരിവാര്‍ ഉന്നയിച്ച ആരോപണമാണ് കര്‍ണാടക സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കുന്നത്.
ഐ.ബി. ഉദ്യോഗസ്ഥരുടെ വ്യക്തമായ ഗൂഢാലോചനയും മഅദനിവേട്ടക്ക് പിന്നിലുണ്ടെന്നും സംയുക്തവേദി ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, മുഹമ്മദ് ഷാഫി നദ്വി, മുഹമ്മദ് റഫീഖ് അല്‍കാശിഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment