കണ്ണൂര്‍: പാര്‍ലമെന്റ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തീരദേശ പരിപാലന നിയമത്തിനെതിരെ പരസ്യമായി നിലപാടെടുക്കുകയും കടല്‍ മണല്‍ ഖനനം നടത്തണമെന്ന് പരസ്യമായി ആഹ്വാനം നടത്തുകയും ചെയ്ത എ പി അബ്ദുല്ലക്കുട്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാല്‍ അദ്ദേഹത്തെ അയോഗ്യനാക്കി കല്‍പിക്കണമെന്ന് അപേക്ഷിച്ച് ജില്ലാ പരിസ്ഥിതി സമിതി കേരള ഗവര്‍ണര്‍ക്ക് നിവേദനം അയച്ചു.
ഭരണഘടനയെയും രാജ്യത്തെ നിയമങ്ങളെയും അനുസരിക്കാമെന്ന് സത്യം ചെയ്ത് ചുമതലയേറ്റ അബ്ദുല്ലക്കുട്ടി മണല്‍ മാഫിയകള്‍ക്ക് വേണ്ടി നിയമത്തെ തള്ളിപ്പറയുകയും അത് ലംഘിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയുമാണ്.
നിവേദനം അയക്കുന്നതിന് പഴയ ബസ് സ്റ്റാന്റ്പരിസരത്ത് നടത്തിയ പൊതുപരിപാടിയില്‍ സിക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍ അധ്യക്ഷതവഹിച്ചു. അഡ്വ വിനോദ് പയ്യട, പി കെ ചന്ദ്രാംഗദന്‍, ഹരി ചക്കരക്കല്‍, രമേശന്‍ മാമ്പ, ദേവദാസ്, സതീശന്‍ കൊറ്റാളി, സുഹൈല്‍, ആശാഹരി സംസാരിച്ചു. നിവേദനത്തിന്റെ കോപ്പികള്‍ നിയമസഭാ സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ചു.
ഗ്രീന്‍ഹില്‍സ് റോഡ്, ദേശീയ പാത വികസനം, ജലപാത, അതിവേഗ റെയില്‍ പാത എന്നീ വിഷയങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ നടത്തുന്ന സമരത്തെ പട്ടാളത്തെ ഉപയോഗിച്ചാണെങ്കിലും നേരിടണമെന്ന് ആവശ്യപ്പെട്ട അബ്ദുല്ലക്കുട്ടിയെ തിരികെ വിളിക്കണമെന്ന് കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് ജില്ലാ പരിസ്ഥിതി സമിതി അഭ്യര്‍ത്ഥിച്ചു.
ഇതിനായി മറ്റ് ജനകീയ സംഘടനകളുമായി ചേര്‍ന്ന് പ്രചാരണ പരിപാടി ആരംഭിക്കുന്നതിന് ജില്ലാ പരിസ്ഥിതി സമിതി തീരുമാനിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment