പാലക്കാട്: ഇത് പ്രീതി. എലവഞ്ചേരി എം.ഇ.എസ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപിക ഇരുപത്തിരണ്ടാം വയസ്സില്‍ അധ്യാപനത്തോടൊപ്പം പത്രവിതരണം നടത്തി ഒരു കുടുംബത്തിന്റെ നായികയാവുകയാണ്.
നെന്മാറ നോര്‍ത്ത് വില്ലേജില്‍ ചന്ദ്രന്റെ രണ്ട് പെണ്‍മക്കളില്‍ ഇളയവളായ പ്രീതിക്ക് തിരക്കൊഴിഞ്ഞ നേരമില്ല. പുലര്‍ച്ചെ മൂന്നരയ്ക്ക് അമ്മയോടൊപ്പം ബസ് സ്റ്റാന്റിലേക്ക് നീങ്ങിയാല്‍ പിന്നീട് തിരിച്ചെത്തുമ്പോള്‍ സമയം ഒമ്പതാവും. ഇതിനകം അഞ്ഞൂറോളം വീടുകളിലും സ്ഥാപനങ്ങളിലുമായി പ്രമുഖ പത്രങ്ങള്‍ എത്തിക്കുകയാണ് ഈ പെണ്‍കുട്ടി. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന പത്രവിതരണ ജോലിയില്‍ ഒരു പരിഭവവുമില്ലാതെ തുടരുകയാണ് ഇവള്‍.

അച്ഛന്‍ ചന്ദ്രന്‍ കഴിഞ്ഞ ജൂലൈയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റതു മുതലാണ് പ്രീതി സ്വന്തമായി പത്രവിതരണ ചുമതല ഏറ്റെടുക്കുന്നത്. ഇതിനായി പുതിയ സ്‌കൂട്ടി വാങ്ങി. അമ്മ പുഷ്പവല്ലി പത്രങ്ങള്‍ വേര്‍തിരിച്ച് കെട്ടുകളാക്കി കൊടുത്താല്‍ പ്രീതിയുടെ വണ്ടി സ്റ്റാര്‍ട്ടാകും. പിന്നെ വഴിയില്‍ കണ്ടവരോടെല്ലാം പുഞ്ചിരി തൂകി വീടുകളിലേക്ക് പത്രം വിറ്റുകൊടുത്ത് യാത്ര തുടരും.
നെന്മാറ മുതല്‍ അടിപ്പെരണ്ട വരെ പത്തുകിലോമീറ്ററോളം പ്രീതി തന്റെ പത്ര വിതരണം നടത്തുന്നു. നെന്മാറ എസ്.ആര്‍.സി സ്‌കൂളില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ ശേഷം കഞ്ചിക്കോട് വി.വി കോളജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്.സി ബിരുദം നേടി. ഒരുവര്‍ഷം മുമ്പാണ് കമ്പ്യൂട്ടര്‍ അധ്യാപികയായത്. ഏക സഹോദരി ജ്യോതിയും മുമ്പ് അച്ഛനെ പത്രവിതരണത്തിന് സഹായിച്ചിരുന്നു. ഇപ്പോള്‍ വിവാഹിതയായി കുഞ്ഞിന്റെ അമ്മയാണ്.
പത്രവിതരണത്തിനിടെയില്‍ അശുഭകരമായി ഒന്നും ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രീതി പറഞ്ഞു. തൊട്ടടുത്തുള്ള മംഗലംഡാം എസ്.ഐയുടെയും നെന്മാറ പൊലീസ് സ്റ്റേഷന്റെയും ഫോണ്‍ നമ്പറുകള്‍ കയ്യിലുണ്ട്. അവരുടെ പിന്തുണയും ജോലിയില്‍ തനിക്ക് ആവേശമാണെന്ന് പ്രീതി പറയുന്നു. കുടുംബ ഭാരത്തിനിടെയിലും എം.സി.എ ചെയ്യാനാണ് താത്പര്യം. അതിന് ദൈവം കനിയുമെന്ന് തന്നെ പ്രീതി വിശ്വസിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Palakkad, School, Teacher, Preethi
No comments:
Post a Comment