ഷിംല: മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തിയ നേപ്പാളി യുവാവിന് ഹിമാചല്‍ കോടതി വധശിക്ഷ വിധിച്ചു. 25 കാരനായ ഓം പ്രകാശിനാണ് സെഷന്‍സ് ജഡ്ജി ബല്‍ദേവ് സിംഗ് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന വിലയിരുത്തലോടെയാണ് കോടതിയുടെ വിധി പ്രസ്താവം. സംഭവം മനുഷ്യത്വരഹിതവും ക്രൂരമായ കുറ്റകൃത്യവുമാണെന്ന് കോടതി വിലയിരുത്തി.
2012 ജനുവരിയിലാണ് സംഭവം നടക്കുന്നത്. പൂന്തോട്ടത്തിലെ ജോലിക്കാരായിരുന്ന പിതാവ് മാന്‍ ബാദൂര്‍ (60), അമ്മ പാര്‍വതി (56) എന്നിവരെയാണ് ഓം പ്രകാശ് കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും ബന്ധുവായ മറ്റൊരു യുവതിയെയും ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതദേഹങ്ങള്‍ മുറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇരുവരെയും നഗ്നരാക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു ദിവസത്തിന് ശേഷം പോലീസെത്തി വീട് പൊളിച്ച് അകത്തുകടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്തെന്ന് കോടതിക്കു കണ്ടെത്താനായില്ല. കൊല നടത്തിയ പ്രാകൃതമായ രീതിയാണ് കോടതി പ്രധാനമായും കണക്കിലെടുത്തത്. ഇയാള്‍ക്ക് 5,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shimla, Court, Police, Om Prakash
No comments:
Post a Comment