വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വ്യത്യസ്തയായ ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലന് കുറ്റാന്വേഷകയുടെ വേഷത്തിലെത്തുന്നു. ബോബി ജാദൂസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സ്വകാര്യ കുറ്റാന്വേഷകയുടെ വേഷത്തിലാണ് ഏറെ ജനപ്രീതിയുളള വിദ്യ അടുത്തതായി എത്താന്‍ പോകുന്നത്.
ബോളിവുഡ് നടിയായ ദിയാ മിര്‍സയും സഹില്‍ സംഘയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്. സമര് ഷെയ്ഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു സന്യുക്ത ചാവ്ലയാണ്. ഈ സിനിമയിലെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ വിദ്യക്കു കഴിയുമെന്ന ഉറച്ച വിശ്വാസമുളളതിനാലാണ് ഈ നടിയെ തെരഞ്ഞെടുത്തതെന്നു ദിയ മുര്‍സ പറയുന്നു. നവംബര്‍ പകുതിയോടെ ചിത്രീകരണം തുടങ്ങി 2014-ല്‍ തിയറ്ററുകളില്‍ എത്തിക്കുകയാണു ലക്ഷ്യം.
ബോളിവുഡില്‍ ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ വിദ്യ അടുത്ത കാലത്ത് അവതരിപ്പിച്ചിരുന്നു. നടി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണു വിദ്യ കാഴ്ചവച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുളള ദേശീയ പുരസ്കാരവും വിദ്യക്കു ലഭിച്ചിരുന്നു. പിന്നീട് അഭിനയിച്ച കഹാനി എന്ന ചിത്രത്തില്‍ ഭര്‍ത്താവിനെ തേടി വിദേശത്തു നിന്ന് കൊല്‍ക്കത്തയില്‍ എത്തുന്ന ഗര്‍ഭിണിയായ യുവതിയുടെ വേഷവും വിദ്യ അവിസ്മരണീയമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Vidya Balan
No comments:
Post a Comment