കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണ ക്കടത്ത് സുഗമമാക്കിയത് കസ്റ്റംസിലെയും പൊലീസിലെയും ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ചാണെന്ന് കേസിലെ മുഖ്യപ്രതി ഫയാസ് കസ്റ്റംസിന് മൊഴി നല്‍കി.
പല ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ഫയാസിന്‍െറ മൊഴി പുറത്തുവിടുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തു. രണ്ടുമാസത്തിനിടെ നെടുമ്പാശേരി വിമാനത്താവളം വഴി 56 കിലോ സ്വര്‍ണ്ണം കടത്തിയതായി കണ്ടെത്തിയെന്നും കസ്റ്റംസ് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഫയാസ്,ആരിഫ,ആസിഫ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കസ്റ്റംസ് സൂപ്രണ്ട് ആര്‍. ജയചന്ദ്രന്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
യുവതികള്‍ ആഗസ്റ്റ് അഞ്ച്,20,27, സെപ്റ്റംബര്‍ ഒമ്പത്, 19 തീതികളിലായി അഞ്ചുതവണയായാണ് 56 കിലോ സ്വര്‍ണ്ണം ദുബൈയില്‍നിന്ന് നെടുമ്പാശേരി വഴി കടത്തിയത്. കൊച്ചിയില്‍ എത്തിക്കുന്ന ഓരോ കിലോ സ്വര്‍ണ്ണത്തിനും പ്രതിഫലമായി യുവതികള്‍ക്ക് 1000 ദിര്‍ഹം വീതം കമീഷന്‍ നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. കസ്റ്റംസ് ആക്ട് 108 പ്രകാരം പിടിയിലായവര്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്. എന്നാല്‍,മൊഴിപ്പകര്‍പ്പ് ഇനിയും കോടതിയില്‍ ഹാജരാക്കാത്തതിനെ പ്രതിഭാഗം ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടത് സംശയാസ്പദമാണെന്ന് പറഞ്ഞ മജിസ്ട്രേറ്റ് എന്‍.വി. രാജു ഇത് ഉടന്‍ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്ന് വൈകുന്നേരത്തോടെ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ. ബിജു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
19 ന് എമിറേറ്റ്സ് വിമാനം ഇ.കെ 532 ല്‍ വന്നിറങ്ങിയ യുവതികളെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് കസ്റ്റംസ് സംഘം പിടികൂടിയത്. പിടിയിലായവരില്‍ ആരിഫയുടെ ഭര്‍ത്താവ് ഹാരിസിനെയാണ് നിലവില്‍ കസ്റ്റംസ് ഒന്നാം പ്രതിയാക്കിയത്. ദുബൈ വിമാനത്താവളത്തില്‍ ആസിഫയുടെ ഭര്‍ത്താവ് അബ്ദുല്ലക്ക് അറിയാവുന്ന ഒരാളാണ് സ്വര്‍ണം കൈമാറിയതെന്നാണ് യുവതികളുടെ വെളിപ്പെടുത്തല്‍. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത ഹോട്ടലില്‍ എത്തിയാണ് സ്വര്‍ണ്ണം കൈമാറ്റം ചെയ്യുന്നത്.

രണ്ട് യുവതികളുടെയും ഹാരിസിന്‍െറയും മൊഴികള്‍ വിശദമായി പറയുന്ന കസ്റ്റംസ് ഫായിസിന്‍െറ മൊഴി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. ജാമ്യാപേക്ഷയില്‍ പ്രാരംഭ വാദം കേട്ട കോടതി കൂടുതല്‍ വാദത്തിനായി ഫയാസിന്‍െറ ജാമ്യാപേക്ഷ ഈമാസം 28ലേക്കും ആരിഫയുടെയും ആസിഫയുടെയും ജാമ്യാപേക്ഷ ഒക്ടോബര്‍ ഒന്നിനും പരിഗണിക്കാനായി മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold, Case, Fayas
No comments:
Post a Comment