മുംബൈ: സച്ചിനെയും, ധോണിയെയും പിന്തള്ളി യുവതാരം വീരാട് കോഹിലി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരമാകുന്നു. നിരവധി മുന്‍നിര കമ്പനികളാണ് ഈ വര്‍ഷം കോഹിലിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പോകുന്നത്. ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനെന്നുള്ള വിശേഷണം, കളിക്കളത്തിലെ പ്രസരിപ്പ്, യുവതാരം എന്നീ കാരണങ്ങള്‍ കോഹിലിയെ മുന്‍നിര കമ്പനികളുടെ ഇഷ്ടതാരമാക്കുന്നു.
മൂന്നുവര്‍ഷത്തേക്ക് ജര്‍മന്‍ സ്പോര്‍ട്സ് കമ്പനിയായ അഡീഡാസുമായി വര്‍ഷത്തില്‍ പത്ത് കോടി രൂപയുടെ കരാറും, ഒരു ടയര്‍ കമ്പനിയുമായി 6.5 കോടിയുടെ കരാറുമാണ് കോഹിലി പുതിയതായി ഏര്‍പ്പെടാന്‍ ഒരുങ്ങുന്നത്. ഈ കരാറുകളില്‍ ഏര്‍പ്പെടുന്നതോടെ കോഹിലിയുടെ വാര്‍ഷിക വരുമാനം സച്ചിന്റെയും ധോണിയുടെയും വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാകും.
പെപ്സി, സിന്തോള്, ടൊയോട്ട തുടങ്ങി പതിമൂന്നോളം കമ്പനികളുമായി കോഹിലി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 40 കോടിയുടെ വരുമാനമാണ് കോഹിലി നേടിയിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sports, Kohili, Mumbai
No comments:
Post a Comment