തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്നും വാങ്ങിയ പാഴ്‌സല്‍ ബിരിയാണി കഴിച്ച ഏഴു പേര്‍ക്ക് ഭക്ഷ്യവിഷബാധ. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സെമിനാറില്‍ പങ്കെടുക്കാനെത്തിയവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
സെമിനാറില്‍ പങ്കെടുത്തവര്‍ക്കു ഉച്ചഭക്ഷണമായി ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ആസാദ് ഹോട്ടലില്‍ നിന്നും 33 ബിരിയാണി പാഴ്‌സലായി വാങ്ങിയിരുന്നു. ഇതു കഴിച്ച ശേഷം വൈകുന്നേരത്തോടെയാണ് പലര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ഇവരില്‍ ഏഴു പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി രാത്രി ഒന്‍പതു മണിയോടെ ഹോട്ടല്‍ അടപ്പിച്ചു.
എന്നാല്‍ ഉച്ചയ്ക്കു വിതരണം ചെയ്ത ബിരിയാണിയുടെ സാമ്പിള്‍ ഹോട്ടലില്‍ നിന്നു കണ്ടെടുക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Hotel, Biriyani,
No comments:
Post a Comment