നെയ്യാറ്റിൻകര: ഒരു കുടുംബത്തിലെ നാലു പേരെ കാണാതായതായി ഗൃഹനാഥൻ ബാലരാമപുരം പൊലീസിൽ പരാതി നൽകി. അതിയന്നൂർ തലയിൽ തിരുവാതിര വീട്ടിൽ
അപർണ(28) മക്കൾ വിവേക് (9), മീനാക്ഷി (7), ബന്ധു ശ്രീക്കുട്ടി (16) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.
അപർണയുടെ ഭർത്താവ് ഓട്ടോറിക്ഷ ഡ്രൈവറായ ലാലുകുമാർ ജോലിക്കു പോയ സമയത്താണ് ഇവരെ കാണാതായത്. കാണാനില്ലെന്ന് അയൽവാസിയാണ് വിളിച്ചുപറയുന്നത്. അതനുസരിച്ച് അദ്ദേഹം വൈകിട്ട് 4 മണിയോടെ വീട്ടിലെത്തി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Neyyatinkara, Missing Case, Aparna, Meenakshi, Sreekutty, Vivek


No comments:
Post a Comment