പരിയാരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുന്‍മന്ത്രിയും സി.എം.പി. ജനറല്‍ സെക്രട്ടറിയുമായ എം.വി.രാഘവന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് എം.വി. ആറിനെ മെഡിക്കല്‍ കോളേജിലെ സഹകരണ ഹൃദയാലയയിൽ പ്രവേശിപ്പിച്ചത്. എം.വി.ആറിന് ചെറിയ തോതില്‍ ന്യൂമോണിയ ബാധിച്ചിട്ടുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മക്കളും അടുത്തബന്ധുക്കളെല്ലാം ആശുപത്രിയില്‍ എം.വി.ആറിനടുത്തുണ്ട്. ഹൃദ്‌രോഗവിദഗ്ധന്‍ ഡോ. എസ്.എം.അഷ്‌റഫ്, മെഡിക്കല്‍സൂപ്രണ്ട് ഡോ. ബാലചന്ദ്രന്‍, ഫിസിഷ്യന്‍ ഡോ. സുധീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pariyaram, M.V.Raghavan, Hospital

No comments:
Post a Comment