മണിമല: യഥാർത്ഥ ഭാര്യയെ പുറന്തള്ളി മിസ്കോളിലൂടെ പരിയപ്പെട്ട സ്ത്രീക്കൊപ്പം ജീവിച്ച ഭർത്താവിനെ സ്ത്രീശക്തി സംഘടന ഇടപെട്ട് മോചിപ്പിച്ചു. മിസ്കോളിലൂടെ പരിചയപെട്ട കാസർകോട് സ്വദേശിനി മായയെ (48) കൂടെ താമസിപ്പിച്ച മണിമല തെക്കേതിൽ വീട്ടിൽ സജിയ്ക്കൊപ്പമാണ് (43) ഭാര്യ ലിജിയെ (37) വനിതാ സംഘടനാ പ്രവർത്തകർ വീണ്ടും താമസിപ്പിച്ചത്.
മിസ് കോളിലൂടെ പരിചയപ്പെട്ട കാസർകോടുകാരിയെ സ്വന്തമാക്കാന്‍ തന്ത്രപൂര്‍വ്വം ഭാര്യ ലിജിയെ സജി പൂനയില്‍ ജോലിക്ക് അയച്ചു. ഒന്‍പതു മാസത്തിനു ശേഷം വിവരം അറിഞ്ഞു വീട്ടില്‍ എത്തിയ ലിജിയെ ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞിരുന്ന മായ ബലമായി ഇറക്കി വിട്ടു. ഭര്‍ത്താവിനൊപ്പം താമസിക്കാൻ വന്നാൽ ലിജിയുടെ പത്തു വയസുകാരനായ മകനെയും ഭര്‍ത്താവിനേയും കൊന്നു കളയുമെന്ന് ഭീഷണിപെടുത്തി.
തുടർന്ന് ലിജി നവജോതി സ്ത്രീ ശക്തി സംഘടനയുടെ ജില്ലാ പ്രസിഡന്റ് രാജി ചന്ദ്രനെ പരാതിയുമായി സമീപിച്ചു. തുടർന്ന് സംഘടന ഈ പ്രശ്നത്തിൽ ഇടപെടുകായായിരുന്നു. ഇതിനിടയിൽ സജിക്കൊപ്പം താമസിച്ച ഈ സ്ത്രീ രാജി ചന്ദ്രന്റെ ഫോണില്‍ നിന്ന് വിളിച്ച് സജി വിവാഹം കഴിഞ്ഞു സ്വൈര്യമായി ജീവിക്കുയാണെന്നും ശല്യം ചെയരുതെന്നും പറഞ്ഞു.
തുടർന്ന് സ്ത്രീ ശക്തി സംഘടന ലിജിയെക്കൊണ്ട് മണിമല പൊലീസിൽ പരാതി നൽകി . പോലീസിന്റെ ഇടപെടലുണ്ടായപ്പോള്‍ ഇവര്‍ തന്റെ ഇരുപത്തിമൂന്നുകാരിയായ മകളോടൊപ്പം പോകുന്നതായി അറിയിച്ചു. തുടർന്ന് ലിജിയും ഭര്‍ത്താവും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇരുവർക്കും കൗൺസിലിംഗ് നടത്തി. ഇതിനിടയിൽ മായ വീണ്ടും സജിയുടെവീട്ടില്‍ എത്തി. മാസം 3000 രൂപ വീതം ഒന്നര വര്‍ഷത്തെ ശമ്പളം തരാതെ പോകില്ലെന്ന് പറഞ്ഞ് ബഹളമായി. സ്ത്രീ ശക്തി സംഘടനാ പ്രവർത്തകരും പൊലീസും നാട്ടുകാരും ഇടപെട്ട് കഴിഞ്ഞ ദിവസം ലിജിയെ വീട്ടിൽ കൊണ്ടാക്കി. ഇതോടെ മായ സ്ഥലം വിടുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manimala, Missed Call, Love
No comments:
Post a Comment